കേരളം

kerala

ETV Bharat / bharat

ഗാന്ധി കുടുംബത്തിന്‍റെ എസ്‌പിജി സംരക്ഷണം നീക്കം ചെയ്യാൻ കേന്ദ്ര തീരുമാനം

അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഗാന്ധി കുടുംബത്തിന് സിആർപിഎഫിന്‍റെ 'സെഡ് പ്ലസ്' സുരക്ഷ നൽകാനാണ് തീരുമാനം

ഗാന്ധി കുടുംബത്തിന്‍റെ എസ്‌പിജി സംരക്ഷണം നീക്കം ചെയ്യാൻ കേന്ദ്രത്തിന്‍റെ തീരുമാനം

By

Published : Nov 8, 2019, 4:50 PM IST

Updated : Nov 8, 2019, 5:04 PM IST

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി, മകൻ രാഹുൽ ഗാന്ധി, മകൾ പ്രിയങ്ക ഗാന്ധി എന്നിവർക്ക് ഏർപെടുത്തിയിരുന്ന എസ്‌പിജി(സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്) സംരക്ഷണം നീക്കം ചെയ്യാൻ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഗാന്ധി കുടുംബത്തിന് സിആർപിഎഫിന്‍റെ 'സെഡ് പ്ലസ്' സുരക്ഷ നൽകാനാണ് തീരുമാനം.

എസ്‌പിജിയുടെ സുരക്ഷാവിലയിരുത്തലിന് ശേഷമാണ് കേന്ദ്ര സർക്കാർ തീരുമാനമെടുത്തതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. രാജീവ് ഗാന്ധി കൊല്ലപെട്ടതിന് ശേഷമാണ് മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സംരക്ഷണം നൽകുന്നതിനായി എസ്‌പിജി നിയമത്തിൽ ഭേദഗതി വരുത്തിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് ഏർപെടുത്തിയിരുന്ന സുരക്ഷ ഈയിടെയാണ് എസ്‌പിജി പിൻവലിച്ചത്. നിലവിൽ ഗാന്ധികുടുംബത്തിനല്ലാതെ എസ്‌പിജി സുരക്ഷ ഏർപെടുത്തിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണ്.

Last Updated : Nov 8, 2019, 5:04 PM IST

ABOUT THE AUTHOR

...view details