ഡൽഹി:ഈ സാമ്പത്തിക വർഷത്തിൽ ജൂൺ രണ്ട് വരെ പ്രധാനമന്ത്രി ഗരിബ് കല്യാൺ പാക്കേജിന്‍റെ ഭാഗമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎൻആർജിഎ) കീഴിലുള്ള കുടിശ്ശിക തീർക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ 28,729 കോടി രൂപ നൽകിയതായി ധനമന്ത്രാലയത്തിന്‍റെ റിപ്പോർട്ട്.
29.000 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്രം - ഡൽഹി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎൻആർജിഎ) കീഴിലുള്ള കുടിശ്ശിക തീർക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ 28,729 കോടി രൂപ നൽകി
കൊവിഡ് 19ന്‍റ പശ്ചാത്തലത്തിൽ ജോലിയില്ലാതെയായ കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിന് വേതനം ഏപ്രിൽ ഒന്ന് മുതൽ വർദ്ധിപ്പിച്ചിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ ജൂൺ രണ്ട് വരെ എംജിഎൻആർജിഎയുടെ കീഴിൽ 48.13 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. തൊഴിലാളികൾക്ക് താൽക്കാലിക തൊഴിൽ കണ്ടെത്തുന്നതിനും നാട്ടിലേക്ക് മടങ്ങുമ്പോൾ വേതനം ലഭിക്കുന്നതിനുമായി സർക്കാൻ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ എംജിഎൻആർജിഎയുടെ വേതനത്തിൽ 20 രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് ഒരു തൊഴിലാളിക്ക് പ്രതിവർഷം 2,000 രൂപ അധിക ആനുകൂല്യം നൽകും.
ലോക്ക്‌ഡൗണിന്‍റെ ആഘാതത്തിൽ നിന്ന് സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് 1.7 ലക്ഷം കോടി രൂപയുടെ പിഎംജികെപി പാക്കേജ് ധനമന്ത്രി നിർമ്മല സീതാരാമൻ മാർച്ച് 26 ന് പ്രഖ്യാപിച്ചിരുന്നു. പാക്കേജിന് കീഴിൽ, സ്ത്രീകൾക്കും പാവപ്പെട്ട മുതിർന്ന പൗരന്മാർക്കും കൃഷിക്കാർക്കും സജന്യ ഭക്ഷ്യധാന്യങ്ങളും പണവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് വേഗത്തിൽ നടപ്പാക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പിഎംജികെപി പ്രകാരം ഏപ്രിൽ മാസത്തിൽ 73.86 കോടി ഗുണഭോക്താക്കൾക്ക് 36.93 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളും മെയ് മാസത്തിൽ 65.85 ഗുണഭോക്താക്കൾക്ക് 32.92 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളും ഈ മാസത്തിൽ 7.16 കോടി ഗുണഭോക്താക്കൾക്ക് 3.58 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളും നൽകി. കൂടാതെ 19.4 കോടി ഗുണഭോക്താക്കളിൽ 17.9 കോടി കുടുംബങ്ങൾക്ക് 1.91 ലക്ഷം ടൺ പയർവർഗ്ഗങ്ങളും നൽകിയിട്ടുണ്ട്.