കേരളം

kerala

ETV Bharat / bharat

ജമ്മുകശ്‌മീരും ലഡാക്കും കേന്ദ്ര ഭരണ പ്രദേശങ്ങളായി; ഇന്ത്യക്ക് പുതിയ ഭൂപടം - ജമ്മുകശ്‌മീരും ലഡാക്കും കേന്ദ്ര ഭരണ പ്രദേശങ്ങളായി ഇന്ത്യക്ക് പുതിയ ഭൂപടം

കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് ഇന്ത്യയുടെ പുതിയ ഭൂപടം സര്‍വേ ജനറല്‍ ഓഫ് ഇന്ത്യ പുറത്തിറക്കി.

ജമ്മുകശ്‌മീരും ലഡാക്കും കേന്ദ്ര ഭരണ പ്രദേശങ്ങളായി ഇന്ത്യക്ക് പുതിയ ഭൂപടം

By

Published : Nov 3, 2019, 12:42 AM IST

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങളും ലഡാക്കും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ഭൂപടം ഭരണകൂടം പുറത്തു വിട്ടു. ലഡാക്കിലെ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ കാര്‍ഗില്‍, ലേ എന്നീ രണ്ട് ജില്ലകളാണുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി.

1947 ല്‍ ജമ്മുകശ്‌മീരില്‍ കത്വവ, ജമ്മു, ഉദാംപൂര്‍, റിയാസി, അനന്ത്നാഗ്, ബരാമുള്ള, പൂഞ്ച്, മിര്‍പൂര്‍, മുസഫറാബാദ്, ലേ, ലഡാക്ക്, ഗില്‍ഗിത്, ഗില്‍ഗിത് വസാരത്ത്, ചില്‍ഹാസ് എന്നിങ്ങനെ 14 ജില്ലകളാണ് ഉണ്ടായിരുന്നത്. കുപ്പ്‌വാര, ബന്ദിപ്പൂര്‍, ഗന്ദര്‍ബാല്‍, ശ്രീനഗര്‍, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, രജൗരി, റംമ്പാന്‍, ദോഡ, കിഷ്തിവര്‍, സാംമ്പ, കാര്‍ഗില്‍ എന്നിവയാണ് പുതിയ ജില്ലകളുടെ പേരുകള്‍. ഇവയില്‍ ലേ, ലഡാക്ക് ജില്ലകളില്‍ നിന്നാണ് കാര്‍ഗില്‍ ജില്ല രൂപപ്പെടുത്തിയത്.

ഇതോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം വീണ്ടും 28 ആയി കുറയുകയും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ 9 എണ്ണമായി വര്‍ധിക്കുകയും ചെയ്തു. ആഗസ്റ്റ് മാസം 5 നാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന അനുച്ഛേദം 370 റദ്ദു ചെയ്യുകയും സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്.

ABOUT THE AUTHOR

...view details