ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലായ്‌മ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തിരികെ പിടിക്കാൻ നിർദേശങ്ങൾ പങ്കുവെച്ച് കൊണ്ടുള്ള വീഡിയോയും ട്വീറ്റ് ചെയ്തു.
മോദി തന്‍റെ കുറച്ച് സുഹൃത്തുക്കളെ മാത്രമാണ് സഹായിക്കുന്നത്. രാജ്യത്തെ യുവാക്കൾ തൊഴിൽ അവകാശവും ശോഭനമായ ഭാവിയുമാണ് ആവശ്യപ്പെടുന്നത്. പക്ഷേ മോദി നിശബ്ദനാണ്. രാജ്യത്തെ യുവാക്കളുടെ പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നു, ” രാഹുല്‍ ഗാന്ധി തന്‍റെ വീഡിയോയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തു.