ലക്നൗ: ചൈനയുമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരും പ്രതിപക്ഷവും പൂർണ പക്വതയോടെ പെരുമാറണമെന്ന് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി.
രാജ്യം മുഴുവൻ ഐക്യദാർഢ്യം പുലർത്തേണ്ട സമയമെന്ന് മായാവതി - മായാവതി
കേണൽ ഉൾപ്പെടെ 20 കരസേനാംഗങ്ങൾ മരിച്ചതിൽ രാജ്യം മുഴുവൻ ദുഃഖിതരാണെന്നും മായാവതി.
Mayavati
ജൂൺ 15 ന് ലഡാക്കിൽ നടന്ന സംഘർഷത്തില്‍ കേണൽ ഉൾപ്പെടെ 20 കരസേനാംഗങ്ങൾ മരിച്ചതിൽ രാജ്യം മുഴുവൻ ദുഃഖിതരാണെന്ന് അവർ പറഞ്ഞു. ഈ വേളയിൽ രാജ്യം മുഴുവൻ ഐക്യദാർഢ്യത്തോടെ പ്രവർത്തിക്കണമെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
ഇത്തരം പ്രയാസകരവും വെല്ലുവിളി നിറഞ്ഞതുമായ സമയങ്ങളിൽ ഇന്ത്യൻ സർക്കാരിന്‍റെ നടപടിയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം ജനങ്ങളിൽ നിന്നും ഉയർന്നുവരാം. എന്നാൽ ഇത്തരം സന്ദർഭങ്ങൾ സർക്കാരിന് വിട്ടുകൊടുക്കുന്നതാണ് നല്ലത് എന്നും അവർ പറഞ്ഞു.