യുപിയില്‍ പരാതി നല്‍കാനെത്തിയ യുവതിയെ ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു - Uttar Pradesh Power Corporation
ഓഫീസിൽ വെച്ച് ബലാത്സംഗത്തിനിരയാക്കിയെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു
![യുപിയില്‍ പരാതി നല്‍കാനെത്തിയ യുവതിയെ ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു ape uttar pradesh മുസാഫർനഗർ ഷാംലി ബലാത്സംഗം പീഡനം Muzaffarnagar Uttar Pradesh Power Corporation up police](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8948005-383-8948005-1601118696889.jpg)
പരാതി പറയാനെത്തിയ യുവതിയെ ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു
മുസാഫർനഗർ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ പവർ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ യുവതിയെ ഓഫീസിൽ വെച്ച് പീഡിപ്പിച്ചതായി പരാതി. വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ഇന്നലെ ഓഫീസിലെത്തിയപ്പോഴാണ് ബലാത്സംഗത്തിനിരയായതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.