ന്യൂഡൽഹി: ഇ-കൊമേഴ്‌സ് വഴി അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിറ്റഴിക്കുന്നതിൽ കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തി. ലോക്ക് ഡൗണിലെ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുന്നതിനായി തയ്യാറാക്കിയ ലിസ്റ്റിൽ നിന്നും ഇ-കൊമേഴ്‌സ് വഴി നടക്കുന്ന അനിവാര്യമല്ലാത്ത വസ്തുക്കളുടെ വിൽപന ഒഴിവാക്കുന്നതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചു.
ഇ-കൊമേഴ്‌സ് വഴി ഇനി അവശ്യ സാധനങ്ങള്‍ മാത്രം - non-essential items
ഇ-കൊമേഴ്‌സ് വഴി നടക്കുന്ന അനിവാര്യമല്ലാത്ത വസ്തുക്കളുടെ വിൽപന ഒഴിവാക്കുന്നതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചു.
അത്യാവശ്യമല്ലാത്ത സാധനങ്ങളുടെ വിൽപന
മൊബൈൽ ഫോണുകൾ, റഫ്രിജറേറ്ററുകൾ, റെഡിമെയ്‌ഡ് വസ്ത്രങ്ങൾ എന്നിവ ഓൺലൈൻ വഴി വിൽക്കുന്നതിന് നാല് ദിവസങ്ങൾക്ക് മുമ്പ് ഗവൺമെന്‍റ് അനുമതി നൽകിയിരുന്നു. ഏപ്രിൽ 20 മുതൽ ഇ- കൊമേഴ്‌സിലൂടെ ഉൽപന്നങ്ങൾ വിൽക്കാമെന്ന് നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ, ഇ-കൊമേഴ്‌സ് കമ്പനികളുടെ വാഹനങ്ങൾക്ക് ആവശ്യമായ അനുമതികളോടെ നിരത്തിലിറങ്ങാമെന്ന നിർദേശമാണ് ഇന്ന് സർക്കാർ പിൻവലിച്ചത്. പുതിയ ഉത്തരവിന് പിന്നിലെ കാരണം വ്യക്തമല്ല.