പുതുച്ചേരി:പുതുച്ചേരിയിൽ പൂർണമായും നിരോധനാജ്ഞ നടപ്പാക്കാൻ കഴിയില്ലെന്നും നിയന്ത്രണങ്ങൾ ക്രമേണ നീക്കം ചെയ്യാൻ സർക്കാർ തയ്യാറാണെന്നും പുതുച്ചേരി മുഖ്യമന്ത്രി വേലു നാരായണസാമി. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്. ടെലിഫോണിലൂടെ കേന്ദ്ര ധനമന്ത്രി ജീതേന്ദ്ര സിംഗുമായി സംസാരിച്ച മുഖ്യമന്ത്രി മെയ് മൂന്നിന് ശേഷം സംസ്ഥാനത്ത് വരുത്തുന്ന ഇളവുകളെക്കുറിച്ച് ചർച്ച ചെയ്തു.
നിരോധനാജ്ഞ നിയന്ത്രണങ്ങൾ ക്രമേണ നീക്കം ചെയ്യാൻ തയ്യാറെന്ന് പുതുച്ചേരി മുഖ്യമന്ത്രി - നിരോദനാജ്ഞ
പുതുച്ചേരിയിൽ നിലവിൽ മൂന്ന് പേർക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്നും 49 പേരെ ഇന്നലെ (ചൊവ്വാഴ്ച) പരിശോധനക്ക് വിധേയരാക്കിയതായും യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
പുതുച്ചേരിയിൽ നിലവിൽ മൂന്ന് പേർക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്നും 49 പേരെ ഇന്നലെ (ചൊവ്വാഴ്ച) പരിശോധനക്ക് വിധേയരാക്കിയതായും യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാർ അനുമതി നൽകിയതിനാൽ, പുതുച്ചേരിയിലെ ആളുകൾ എവിടെയെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടെങ്കിൽ അവർക്ക് തിരിച്ച് വരാമെന്നും സർക്കാർ അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും നാരായണസാമി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോൺഫറൻസിൽ ഭൂരിഭാഗം മുഖ്യമന്ത്രിമാരും ലോക്ക് ഡൗൺ തുടരണമെന്ന് ആവശ്യപ്പെട്ടതായും ചിലർ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടതായും നാരായണസാമി പറഞ്ഞു.