വിമാന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു - Minister of State for Parliamentary Affairs Arjun Ram Meghwal
രാജ്യാന്തര വ്യോമഗതാഗത ഓർഗനൈസേഷൻ നിഷ്‌കർഷിക്കുന്ന നിയന്ത്രണങ്ങൾ ഉൾപ്പെട്ടതാണ് ബിൽ
ന്യൂഡൽഹി: വിമാന നിയമത്തിൽ ഭേദഗതി വരുത്തുന്നതിനായി ലോക്‌സഭയിൽ കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചു. രാജ്യാന്തര വ്യോമഗതാഗത ഓർഗനൈസേഷൻ നിഷ്‌കർഷിക്കുന്ന നിയന്ത്രണങ്ങൾ ഉൾപ്പെട്ടതാണ് ബിൽ. ബിൽ രാജ്യത്തു വ്യോമഗതാഗത രംഗത്തുള്ള മൂന്നു നിയന്ത്രണ ഏജൻസികളായ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ,ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്നിവയുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുകയും അത് രാജ്യത്തെ വ്യോമഗതാഗത മേഖലയുടെ സുരക്ഷ വർധിപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. നിലവിലുള്ള പരമാവധി പിഴയായ 10ലക്ഷം രൂപ ഒരു കോടി രൂപയായി ഉയർത്തുന്നതിന് ബില്ലിൽ വ്യവസ്ഥയുണ്ട്. സിവിൽ ഏവിയേഷൻ സഹമന്ത്രി ഹർദീപ് സിംഗ് പുരി സഭയിൽ ഹാജരാകാതിരുന്നതിനാൽ പാർലമെന്‍ററി കാര്യ സഹമന്ത്രി അർജുൻ റാം മേഘ്വാളാണ് ബിൽ അവതരിപ്പിച്ചത്.