ജനാധിപത്യ രാജ്യത്ത് ശബ്‌ദമുയർത്താൻ ജനങ്ങൾക്ക് അവകാശമുണ്ട്: സോണിയ ഗാന്ധി
സർക്കാരിന്‍റെ തെറ്റായ തീരുമാനങ്ങൾക്കും നയങ്ങൾക്കുമെതിരെ ശബ്‌ദമുയർത്താനുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്തെ ജനങ്ങൾക്കുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും ബിജെപി സർക്കാർ ജനങ്ങളുടെ ശബ്‌ദത്തോട് തീർത്തും അവഗണന കാണിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സർക്കാരിന്‍റെ തെറ്റായ തീരുമാനങ്ങൾക്കും നയങ്ങൾക്കുമെതിരെ ശബ്‌ദമുയർത്താനുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്തെ ജനങ്ങൾക്കുണ്ടെന്നും സോണിയ കൂട്ടിച്ചേർത്തു. രാഷ്ട്രീയ താല്‍പര്യം വച്ചുകൊണ്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും വർഗീയ സംഘർഷത്തിന്‍റെ അന്തരീക്ഷമുണ്ടാക്കാനുമാണ് ബിജെപി സർക്കാരിന്‍റെ ശ്രമമെന്നും സോണിയ ഗാന്ധി പറഞ്ഞു.