ന്യൂഡല്‍ഹി: കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തർക്കും സുരക്ഷ ഉറപ്പാക്കാൻ സോണല്‍ ഡെപ്യൂട്ടി കമ്മിഷണർക്ക് അധികാരം നല്‍കി സർക്കാർ. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ വാടക വീടുകളില്‍ നിന്ന് ഇറക്കി വിടുന്നത് വ്യാപകമായതിനെ തുടർന്നാണ് നടപടി. കൊവിഡ് പോരാട്ടത്തിന് മാത്രമല്ല, അവശ്യ സേവനങ്ങളുടെ ഡ്യൂട്ടി തടസപ്പെടുത്തുന്നതിനും ഇത് തുല്യമാണെന്ന് സർക്കാർ വിജ്ഞാപനത്തില്‍ പറയുന്നു.
ജില്ല മജിസ്ട്രേറ്റുകൾ, മുനിസിപ്പല്‍ കോർപറേഷനിലെ സോണല്‍ ഡെപ്യൂട്ടി കമ്മിഷണർമാർ, ഡിവൈഎസ്‌പി എന്നിവർക്ക് ഇത്തരം ഭൂവുടമകൾക്കും വീട്ടുടമകൾക്കുമെതിരെ കർശന ശിക്ഷ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അതത് ദിവസം റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.