കേരളം

kerala

ത്രിപുരയിലെ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ആദിവാസി സംഘടനകള്‍

രണ്ട് പേര്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി വിവിധ ആദിവാസി സംഘടനകൾ, ബിജെപിയുടെ സഖ്യ കക്ഷിയായ ഇൻഡിജെനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര എന്നിവര്‍ യോഗം സംഘടിപ്പിച്ചു

By

Published : Nov 23, 2020, 7:33 AM IST

Published : Nov 23, 2020, 7:33 AM IST

Tripura violence  ത്രിപുരയിലെ സംഘര്‍ഷം  ബിജെപി വാര്‍ത്തകള്‍  ത്രിപുര കലാപം  ആദിവാസി പ്രശ്‌നം വാര്‍ത്തകള്‍  tribal issue news  tripura tribal issue news
ത്രിപുരയിലെ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ആദിവാസി സംഘടനകള്‍

അഗർത്തല: മിസോറാമിൽ നിന്ന് ബ്രൂ അഭയാർഥികളെ പുനരധിവസിപ്പിക്കാനുള്ള ത്രിപുര സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപണം. രണ്ട് പേര്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി അഗർത്തലയിലെ വിവിധ ആദിവാസി സംഘടനകൾ, ബിജെപിയുടെ സഖ്യ കക്ഷിയായ ഇൻഡിജെനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര വടക്കൻ ത്രിപുരയിലെ കാഞ്ചൻപൂരില്‍ യോഗം സംഘടിപ്പിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച പൊലീസും സമരക്കാരും തമ്മിലുണ്ടായ പ്രതിഷേധത്തിനിടെ പൊലീസ് വെടിയുതിര്‍ത്തിരുന്നു. ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കുന്നതിനിടെയാണ് വെടിവയ്‌പ്പുണ്ടായത്. പിന്നാലെ ഞായറാഴ്ച സിവിൽ സൊസൈറ്റിയുടെ സംയുക്ത ആക്ഷൻ കമ്മിറ്റിയും വിവിധ ആദിവാസി വിഭാഗങ്ങളുടെ തലവന്മാരും സംഭവത്തെ അപലപിക്കുകയും സംഭവത്തില്‍ അന്വേഷിക്കണം വേണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. വെടിവയ്‌പ്പില്‍ സര്‍ക്കാര്‍ മജിസ്‌റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സാഹചര്യം ദിനംപ്രതി രൂക്ഷമാവുകയാണെന്നും കര്‍ശനമായ തീരുമാനങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ഐപിഎഫ്ടി വക്താവ് മൊംഗൽ ദെബർമ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ മരിച്ചവരുടെ ബന്ധുക്കൾക്ക് 20 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണം. സംഭവത്തില്‍ പ്രതികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഐപിഎഫ്‌ടി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഐപിഎഫ്‌ടി ശക്തമായ പ്രക്ഷോഭം തുടരുമെന്നും മൊംഗൽ ദെബർമ പറഞ്ഞു.

ABOUT THE AUTHOR

...view details