ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കര്‍ നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യത്തെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിയിട്ടുകൊണ്ടാണ് സര്‍ക്കാര്‍ സമ്പാദിക്കുന്നതെന്ന് കപില്‍ സിബില്‍ ആരോപിച്ചു. മോദി സര്‍ക്കാര്‍ ഭരണത്തില്‍ കയറിയത് മുതല്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തിരുവ 258 ശതമാനത്തില്‍ നിന്നും 819 ശാതമാനമായി വര്‍ധിപ്പിച്ചു. ക്രൂഡോയിന്‍റെ വില 64 ശതമാനം കുറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചത്. പെട്രോളിന് 58 പൈസയും ഡീസലിന് 54 പൈസയുമാണ് നിലവില്‍ കൂടിയത്.
ഇന്ധന വില വര്‍ധന; കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കബില്‍ സിബല്‍ - rising fuel prices
സര്‍ക്കാര്‍ നടപടി ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് രാജ്യത്തെ പാവങ്ങളേയും കര്‍ഷകരേയുമായിരിക്കുമെന്ന് കബില്‍ സിബല്‍.
ഇന്ധന വില വര്‍ധന; കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കബില്‍ സിബില്‍
ഒരാഴ്‌ചക്കിടെ പെട്രോളിന് കൂടിയത് 3.21 രൂപയും ഡീസലിന് കൂടിയത് 3.14 രൂപയുമാണ്. വ്യവസായികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ എടുത്ത നടപടി ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് രാജ്യത്തെ പാവങ്ങളേയും കര്‍ഷകരേയുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.