കേന്ദ്രസർക്കാർ ജനശ്രദ്ധ തിരിച്ചു വിടുന്നുവെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് - Govt diverting attention of public news
മതത്തിന്‍റെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ചെയ്തതെന്നും ഇന്ത്യ പോലൊരു മതേതര രാജ്യത്തിനെ ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ വിമർശനത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു
![കേന്ദ്രസർക്കാർ ജനശ്രദ്ധ തിരിച്ചു വിടുന്നുവെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് Govt diverting attention of public from economic issues by pushing CAB: Sachin Pilot കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പൗരത്വ ഭേദഗതി ബിൽ സച്ചിൻ പൈലറ്റ് on പൗരത്വ ഭേദഗതി ബിൽ Sachin Pilot on news Govt diverting attention of public news economic issues by pushing CAB](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5350795-678-5350795-1576146323181.jpg)
ജയ്പൂർ: പൗരത്വ ഭേദഗതി ബില്ലിലൂടെ സർക്കാർ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുകയാണെന്ന് രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുകയാണെന്നും ഇതിനെതിരെ ഡിസംബർ 14ന് ന്യൂഡൽഹിയിൽ റാലി സംഘടിപ്പിക്കുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. മതത്തിന്‍റെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ചെയ്തതെന്നും ഇന്ത്യ പോലൊരു മതേതര രാജ്യത്തെ ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ വിമർശനത്തിന് ഇടയാക്കുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ കഴിഞ്ഞ ദിവസമാണ് രാജ്യസഭ പാസാക്കിയത്. 2014 ഡിസംബർ 31-നോ അതിനുമുമ്പോ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള ബില്ലാണ് പൗരത്വ ഭേദഗതി ബിൽ.