ന്യൂഡൽഹി: കൊവിഡ് രോഗിയുടെ അന്തിമ പരിശോധനാഫലം നെഗറ്റീവ് ആകാതെ ഡിസ്‌ചാര്‍ജ് ചെയാമെന്ന പരിഷ്കരിച്ച നിയമം രാജ്യത്തിന് വിനാശകരമാകുമെന്ന് കോൺഗ്രസ്. ഈ നിയമം ഉടൻ പിൻവലിക്കണമെന്ന് കോൺഗ്രസ് വക്താവ് സുസ്മിത ദേവ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അമേരിക്കയേയും യൂറോപ്പിനേയും പോലെ ഇന്ത്യയിലും കൊവിഡ് കേസുകളിൽ വൻ വർധനവ് ഉണ്ടാകുമെന്ന് അവർ പറഞ്ഞു.
അന്തിമ പരിശോധനാഫലം നെഗറ്റീവ് ആകാതെ ഡിസ്‌ചാര്‍ജ് ചെയ്യുന്നതിനെ എതിർത്ത് കോൺഗ്രസ് - അന്തിമ പരിശോധനാഫലം നെഗറ്റീവ് ആകാതെ ഡിസ്ചർജ് ചെയാം
കൊവിഡ് രോഗിയുടെ അന്തിമ പരിശോധനാഫലം നെഗറ്റീവ് ആകാതെ ഡിസ്ചാർജ് ചെയ്യാമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ നിർദേശം വലിയ ആപത്ത് സൃഷ്ടിക്കുമെന്ന് കോൺഗ്രസ് വക്താവ് സുസ്മിത ദേവ്

അന്തിമ പരിശോധനാഫലം നെഗറ്റീവ് ആകാതെ ഡിസ്ചർജ് ചെയാം; എതിർത്ത് കോൺഗ്രസ്
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ നിർദേശമനുസരിച്ച് തുടർച്ചയായി പത്ത് ദിവസം രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കേസുകൾ ഡിസ്‌ചാര്‍ജ് ചെയ്യാം. ഇവർ വീടുകളിൽ നിരീക്ഷണത്തിൽ തുടരണം. എന്നാൽ കൊവിഡ് രോഗികളെ പരിശോധിക്കാതെ വീടുകളിലേക്ക് മടക്കി അയക്കുന്നത് വലിയ ആപത്ത് സൃഷ്ടിക്കുമെന്നാണ് സുസ്മിത ദേവ് അഭിപ്രായപ്പെടുന്നത്.