ന്യൂഡല്‍ഹി: ചെറുകിട-ഇടത്തരം സംരംഭകര്‍ക്കും ജനങ്ങള്‍ക്കും പണം നേരിട്ടെത്തിക്കാതെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ കേന്ദ്ര സര്‍ക്കാര്‍ താറുമാറാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ഭരണകൂടം 'ഡിമോണ്‍ 2.0' ആണെന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി ചെറുകിട-ഇടത്തരം വ്യവസായത്തെ കൊവിഡ് പ്രതിസന്ധി എങ്ങനെ ബാധിക്കുമെന്ന ഒരു വാര്‍ത്ത റിപ്പോര്‍ട്ടും ട്വിറ്ററിലൂടെ പങ്കുവച്ചു.
കേന്ദ്ര സര്‍ക്കാര്‍ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കിയെന്ന് രാഹുല്‍ ഗാന്ധി - ഉത്തേജക പാക്കേജ്
ചെറുകിട സംരംഭകര്‍ക്ക് അടിയന്തരമായി ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി
കേന്ദ്ര സര്‍ക്കാര്‍ സമ്പത്ത് വ്യവസ്ഥയെ താറുമാറാക്കിയെന്ന് രാഹുല്‍ ഗാന്ധി
ചെറുകിട സംരംഭകര്‍ക്ക് അടിയന്തരമായി ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്നും ലോക്ക്‌ഡൗണ്‍ ദുരിതത്തിലായ സാധാരണക്കാരായ ജനങ്ങള്‍ക്ക് 10,000 രൂപ വീതം അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കാതെ സര്‍ക്കാര്‍ വലിയ തെറ്റാണ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.