വെട്ടുകിളി നിയന്ത്രണം; രാജസ്ഥാനില്‍ സഹായത്തിന് ഹെലികോപ്‌റ്ററുകളും ഡ്രോണുകളും - വെട്ടുകിളി നിയന്ത്രണം
250 ലിറ്റര്‍ കീടനാശിനി തളിക്കാന്‍ പ്രാപ്‌തിയുള്ള ബെല്‍ 206-B3 ഹെലികോപ്‌റ്ററുകളാണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. വ്യോമസേനയുടെ നവീകരിച്ച മൂന്ന് എംഐ 17 വിമാനങ്ങളും സഹായത്തിനായി ഇന്നെത്തും.
ജയ്‌പൂര്‍: രാജസ്ഥാനില്‍ വെട്ടുകിളികളെ നിയന്ത്രിക്കാനായി സഹായത്തിന് ഹെലികോപ്‌റ്ററുകളും ഡ്രോണുകളും. 250 ലിറ്റര്‍ കീടനാശിനി തളിക്കാന്‍ പ്രാപ്‌തിയുള്ള ബെല്‍ 206-B3 ഹെലികോപ്‌റ്ററുകളാണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. വ്യോമസേനയും വെട്ടുകിളികളെ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹായവുമായി എത്തിയിട്ടുണ്ട്. വ്യോമസേനയുടെ നവീകരിച്ച മൂന്ന് എംഐ 17 വിമാനങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ ജയ്‌സാല്‍മീറിലെത്തും. ഒരു ഹെലിക്കോപ്‌റ്റര്‍ നേരത്തെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഹെലികോപ്‌റ്ററിലൂടെ കീടനാശിനി സ്‌പ്രേ നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. വലിയ പ്രദേശത്ത് കീടനാശിനി തളിക്കാന്‍ പറ്റുമെന്നാണ് ഇതിന്‍റെ ഗുണം. ചെറിയ പ്രദേശങ്ങളില്‍ ഡ്രോണുകളെ ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ലോക്കസ്റ്റ് കണ്‍ട്രോള്‍ ഓഫീസര്‍ രാജേഷ് കുമാര്‍ പറഞ്ഞു.