ന്യൂഡൽഹി:നിയന്ത്രണ രേഖയിൽ തുടർന്നുപോരുന്ന ചട്ടങ്ങളിൽ മാറ്റം വരുത്തി ഇന്ത്യ. ഗൽവാനിൽ ഇന്ത്യൻ സൈനികർക്കെതിരെ ചൈനീസ് സൈന്യം നടത്തിയ ക്രൂരമായ ആക്രമണത്തെത്തുടർന്നാണ് നടപടി. ജൂൺ 15ന് രാത്രി നടന്ന ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെടുകയും 10 ഇന്ത്യൻ സൈനികരെ ചൈന കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത സൈനികരെ മൂന്ന് ദിവസത്തിന് ശേഷം വിട്ടയച്ചു.
സൈന്യത്തിന് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി ഇന്ത്യ
ഗൽവാനിൽ സംഭവിച്ചതിന് തുല്യമായ അസാധാരണ സാഹചര്യത്തിൽ തന്ത്രപരമായി പ്രവർത്തിക്കാനുള്ള അനുമതി സൈന്യത്തിന് നൽകി
ചൈനീസ് സൈന്യം ആക്രമണം അഴിച്ചുവിട്ടപ്പോൾ ഇന്ത്യൻ സൈനികർ ആയുധമുപയോഗിച്ചില്ല. ഉടമ്പടി പ്രകാരമായിരുന്നു ഇന്ത്യയുടെ നീക്കം. എന്നാൽ നിയന്ത്രണ രേഖയിൽ നടപ്പിലാക്കിയ പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യത്തിന് പൂർണമായ പ്രവർത്തന സ്വാതന്ത്യമാണ് കൊടുത്തിരിക്കുന്നത്. ഗൽവാനിൽ സംഭവിച്ചതിന് തുല്യമായ അസാധാരണ സാഹചര്യത്തിൽ തന്ത്രപരമായി പ്രവർത്തിക്കാനുള്ള അനുമതി സൈന്യത്തിന് നൽകി.
ഗൽവാനിൽ ആക്രമണം സംഭവിക്കുമ്പോൾ സൈനികർ എന്തുകൊണ്ട് നിരായുധരായി എന്ന ചോദ്യത്തിന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മറുപടി നൽകി. അവർ ആയുധങ്ങൾ വഹിച്ചിരുന്നു. എന്നാൽ വെടിയുതിർത്തില്ല. അതിർത്തിയിൽ എല്ലാ സൈനികരും എല്ലായ്‌പ്പോഴും സായുധരായിരിക്കും. പ്രത്യേകിച്ച് സൈനിക പോസ്റ്റിൽ നിന്ന് പുറത്തുപോകുമ്പോൾ. എന്നാൽ ഫെയ്‌സ്-ഓഫുകളിൽ ആയുധം ഉപയോഗിക്കരുതെന്ന കരാർ പ്രകാരമാണ് ഇന്ത്യൻ സൈനികർ നീങ്ങിയതെന്ന് ജയശങ്കർ പറഞ്ഞു.