ന്യൂഡൽഹി: അറ്റ്ലസ് സൈക്കിൾ ഫാക്ടറി അടച്ചുപൂട്ടിയതിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്. സർക്കാർ സാമ്പത്തിക പാക്കേജും തൊഴിലവസരങ്ങളും പരസ്യപ്പെടുത്തുന്നതിനിടയിലും ഫാക്ടറികൾ അടച്ചുപൂട്ടുകയും തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്യുകയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇന്നലെ ലോക സൈക്കിൾ ദിനത്തിൽ അറ്റ്ലസ് സൈക്കിൾസിന്‍റെ ഗാസിയാബാദ് ഫാക്ടറി അടച്ചു. ഇത് ആയിരത്തിലധികം പേരെ തൊഴിലില്ലാത്തവരാക്കി മാറ്റിയെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
തൊഴിലില്ലായ്മയില്‍ കേന്ദ്രത്തിനെ പരിഹസിച്ച് പ്രിയങ്കാ ഗാന്ധി - കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി
അറ്റ്ലസ് സൈക്കിൾസിന്‍റെ ഗാസിയാബാദ് ഫാക്ടറി അടച്ചതോടെ ആയിരത്തിലധികം പേരെ തൊഴിലില്ലാത്തവരാക്കിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
Priyanka
നിരവധി ധാരണാപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ടെന്നും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നും സർക്കാരിന്‍റെ പ്രചാരണ പരിപാടിയിൽ കേട്ടിട്ടുണ്ട്. എന്നാൽ വാസ്തവത്തിൽ ആളുകൾക്ക് തൊഴിൽ ഇല്ലാതാവുകയാണ്, ഫാക്ടറികൾ അടച്ചുപൂട്ടുകയാണ്. ജനങ്ങളുടെ ജോലി സംരക്ഷിക്കുന്നതിനുള്ള നയങ്ങളും പദ്ധതികളും സർക്കാർ വ്യക്തമാക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി.