ഹിന്ദുത്വ പരാമര്‍ശം; മഹാരാഷ്‌ട്ര ഗവര്‍ണര്‍ക്കെതിരെ ശരദ് പവാര്‍ - ഉദ്ദവ് താക്കറെ
സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മഹാരാഷ്‌ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കയച്ച കത്ത് വിവാദമായിരുന്നു.
![ഹിന്ദുത്വ പരാമര്‍ശം; മഹാരാഷ്‌ട്ര ഗവര്‍ണര്‍ക്കെതിരെ ശരദ് പവാര്‍ Bhagat Singh Koshyari Sharad Pawar letter war Uddhav Thackeray Governor will resign self-respect Pawar to Koshiyari ശരത് പവാര്‍ ഹിന്ദുത്വ പരാമര്‍ശം മഹാരാഷ്‌ട്ര ഗവര്‍ണര്‍ ഉദ്ദവ് താക്കറെ ഭഗത് സിങ് കോശ്യാരി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9232682-889-9232682-1603105206920.jpg)
ഒസ്‌മനാബാദ്: സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്ക് വിവാദപരമായ കത്തയച്ച മഹാരാഷ്‌ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാര്‍. അല്‍പ്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കില്‍ ഗവര്‍ണര്‍ രാജിവയ്‌ക്കണമെന്ന് ശരത് പവാര്‍ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിന് പിന്നാലെ അടച്ചിട്ട ക്ഷേത്രങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തര്‍ക്ക് തുറന്നുകൊടുക്കണമെന്നാണ് കത്തിലൂടെ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. കത്തിലെ ഹിന്ദുത്വ പരാമര്‍ശങ്ങളാണ് വിവാദമായത്. ഹിന്ദുത്വ ആശയങ്ങള്‍ക്ക് കോശ്യാരിയുെട സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നേരത്തെ പ്രതികരിച്ചിരുന്നു. സംഭവം രാജ്യവ്യാപകമായി ചര്‍ച്ചയായതോടെ ഗവര്‍ണറെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ പരാമര്‍ശം അദ്ദേഹത്തിന്‍റെ പദവിക്ക് നിരക്കാത്തതാണെന്നും ശരദ് പവാര്‍ പറഞ്ഞു.