ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കേന്ദ്രസർക്കാർ പിൻവലിച്ചു. സിആർപിഎഫ് ആണ് ഇനി അദ്ദേഹത്തിന് സുരക്ഷ നൽകുക. കാബിനറ്റ് സെക്രട്ടറിയേറ്റിന്‍റെയും ആഭ്യന്തര മന്ത്രാലയത്തിന്‍റയും സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം.
മൻമോഹൻ സിംഗിന്‍റെ എസ് പി ജി സുരക്ഷ പിൻവലിച്ചു
മന്‍മോഹന്‍ സിംഗിനുള്ള സെഡ് പ്ലസ് സുരക്ഷ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം.
മൻമോഹൻ സിങ്ങിന്‍റെ എസ് പി ജി സുരക്ഷ പിൻവലിച്ചു
അതേസമയം മന്‍മോഹന്‍ സിംഗിനുള്ള സെഡ് പ്ലസ് സുരക്ഷ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് എസ്‌പിജി സുരക്ഷ നല്‍കുന്നുണ്ട്.