ന്യൂഡൽഹി: കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചാൽ ട്രെയിനുകളെ ആശുപത്രികളായും ഐസൊലേഷൻ വാർഡുകളായും ഉപയോഗിക്കുന്നതിനുള്ള പദ്ധതിക്ക് സർക്കാർ തുടക്കമിട്ടു. സൈനിക ട്രെയിൻ ആംബുലൻസുകൾ ഇതിനകം പദ്ധതി ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തുടനീളം പാസഞ്ചർ ട്രെയിനുകൾ സേവനം നടത്തുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രെയിനുകളെ മൊബൈൽ ആശുപത്രികളായി ഉപയോഗിക്കാൻ തീരുമാനിച്ചത്. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പക്ഷം സർക്കാർ പദ്ധതി നടപ്പാക്കും. 7,350 സ്റ്റേഷനുകളിലായി 13,452 പാസഞ്ചർ ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേക്ക് സ്വന്തമായുള്ളത്. ഒരു ട്രെയിനിൽ കുറഞ്ഞത് 800 കിടക്കകളെങ്കിലും സ്ഥാപിക്കാൻ കഴിയും.