കേരളം

kerala

ETV Bharat / bharat

സർക്കാരിന്‍റെ അശ്രദ്ധ; ഇന്ത്യയിൽ വെള്ളപ്പൊക്ക സാധ്യത കൂടുന്നു

വെള്ളപ്പൊക്കം മൂലം ജീവനും സ്വത്തിനും നഷ്‌ടം സംഭവിക്കുന്ന ആദ്യത്തെ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2050 ആകുമ്പോഴേക്കും പകുതി ഇന്ത്യക്കാരുടെ ജീവിതനിലവാരം 50 ശതമാനത്തിലും താഴെ എത്തുമെന്ന് ലോക ബാങ്കിന്‍റെ പഠനം സൂചിപ്പിക്കുന്നു.

സർക്കാരിന്‍റെ അശ്രദ്ധ  ഇന്ത്യ  വെള്ളപ്പൊക്ക സാധ്യത  വെള്ളപ്പൊക്കം  Government negligence  floods in India  floods
സർക്കാരിന്‍റെ അശ്രദ്ധ; ഇന്ത്യയിൽ വെള്ളപ്പൊക്ക സാധ്യത കൂടുന്നു

By

Published : Jul 22, 2020, 4:43 PM IST

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഇതേ സമയത്ത് ബിഹാറിലും ഓഗസ്റ്റിൽ ഒഡിഷ, കേരളം, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളും വെള്ളത്തിൽ മുങ്ങി. ഇപ്പോൾ അസമും ദുരിതം അനുഭവിക്കുകയാണ്. ബ്രഹ്മപുത്ര, ധൻസിരി, ജയ ഭരളി, കോവിലി, ബെക്കി എന്നീ നദികള്‍ കരകവിഞ്ഞൊഴുകുന്നു. ആസമിലെ 27 ജില്ലകളിലായി 50,00,000 ൽ അധികം ആളുകളെ ഇത് ബാധിച്ചു. ഇതുവരെ 80 ജീവനുകൾ വെള്ളപ്പൊക്കം അപഹരിച്ചു. 430 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന കാസിരങ്കാ പാർക്കിലെ മൃഗങ്ങളെയും ഇത് മോശമായി ബാധിച്ചു.

വിനാശകരമായ വെള്ളപ്പൊക്കം രണ്ടര ലക്ഷം ഹെക്‌ടർ ഭൂമിയിലെ വിളകൾ നശിപ്പിക്കുകയും, ജാപ്പനീസ് എൻ‌സൈഫലൈറ്റിസ് ഇനത്തിൽപ്പെട്ട കൊതുകുകൾ പെരുകാൻ കാരണമാവുകയും ചെയ്‌തു. ഇന്ത്യയിലെ 12 ശതമാനം (നാല് കോടി ഹെക്‌ടർ) ഭൂമിക്ക് വെള്ളപ്പൊക്ക ഭീഷണി ഉണ്ടെന്നും 52 ശതമാനം മറ്റ് പ്രകൃതിദുരന്തങ്ങളും ഉണ്ടാകുന്നത് വെള്ളപ്പൊക്കം മൂലമാണെന്നും പതിറ്റാണ്ടുകൾക്ക് മുമ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ശരിയായ തിരുത്തൽ നടപടികളുടെ അഭാവത്തിൽ നിരവധി സംസ്ഥാനങ്ങൾ ഈ ദുരിതം നേരിടാനുള്ള കേന്ദ്ര സഹായം തേടുന്നുണ്ട്. 1953നും 2017നും ഇടയിൽ ഏകദേശം 1,07,000 ആളുകൾ വെള്ളപ്പൊക്കത്തിൽ മരിച്ചുവെന്ന് രണ്ട് വർഷം മുമ്പ് കേന്ദ്ര ജല കമ്മിഷൻ വെളിപ്പെടുത്തി. ഏകദേശം 3.66 ലക്ഷം കോടി രൂപയുടെ നാശനഷ്‌ടം സംഭവിച്ചു. കാലാവസ്ഥാ വ്യതിയാനവും നഗരങ്ങളിലെ അശാസ്ത്രീയമായ പദ്ധതികളും വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുന്നു. തിരുത്തൽ നടപടികള്‍ അവഗണിക്കാനോ കാലതാമസം വരുത്താനോ സർക്കാരുകൾക്ക് സാധിക്കില്ല.

2050 ആവുമ്പോഴേക്കും പകുതി ഇന്ത്യക്കാരുടെ ജീവിതനിലവാരം 50 ശതമാനത്തിലും താഴെ എത്തുമെന്ന് ലോക ബാങ്കിന്‍റെ പഠനത്തിൽ സൂചിപ്പിക്കുന്നു. വെള്ളപ്പൊക്കം മൂലം ജീവനും സ്വത്തിനും നഷ്‌ടം സംഭവിക്കുന്ന ആദ്യത്തെ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ചുരുങ്ങിയ കാലയളവിലെ കനത്ത മഴ, അപര്യാപ്‌തമായ ഡ്രെയിനേജ് സംവിധാനം, ജലസംഭരണികളുടെ അറ്റകുറ്റപ്പണി നടത്താതിരിക്കുക, വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള അപര്യാപ്‌തമായ നടപടികൾ എന്നിവയാണ് വെള്ളപ്പൊക്ക സാധ്യത കൂട്ടാനുള്ള പ്രധാനകാരണമെന്ന് കേന്ദ്രം സമ്മതിച്ചുകഴിഞ്ഞു. 1960 കളിൽ നിർമിച്ച വെള്ളപ്പൊക്ക ബണ്ടുകൾ 1990 ആയപ്പോൾ ക്ഷയിച്ചുകഴിഞ്ഞു. 2000 മുതൽ എല്ലാ വർഷവും വെള്ളപ്പൊക്കം അസമിനെ സാരമായി ബാധിക്കുന്നുണ്ട്.

500 പേരുടെ മരണത്തിന് ഇടയാക്കിയ 2004 ലെ വെള്ളപ്പൊക്കത്തിന് ശേഷം കേന്ദ്ര സർക്കാർ ഒരു ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചു. അതിന് പ്രത്യേക ഫലം ലഭിച്ചില്ല. ബ്രഹ്മപുത്രയുടെ തീരത്ത് നിന്ന് മണ്ണ് നീക്കം ചെയ്യാനുള്ള 40,000 കോടിയുടെ പദ്ധതി എങ്ങും എത്തിയിട്ടില്ല. അഞ്ച് വർഷത്തേക്ക് രാജ്യത്താകമാനമുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടാൻ 14-ാമത് ധനകാര്യ കമ്മീഷന്‍റെ വിഹിതം 61,219 രൂപയാണ്. വെള്ളപ്പൊക്കം തടയാൻ ചെലവഴിക്കുന്ന ഓരോ ഡോളറും വെള്ളപ്പൊക്കം മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള എട്ട് ഡോളർ നാശനഷ്‌ടങ്ങൾ തടയാൻ സഹായിക്കുമെന്ന് ലോക ബാങ്കിന്‍റെ പഠനം സൂചിപ്പിക്കുന്നു. സമുദ്രനിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന നെതർലാൻഡ്‌സ്, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ശക്തമായ സംരക്ഷണ കുട തയ്യാറാക്കി ലോകത്തിന് മുമ്പിൽ മാതൃകയായി. ഇന്ത്യ അത്തരത്തിലുള്ള നടപടികൾ ഏറ്റെടുക്കുകയും വെള്ളപ്പൊക്ക നിയന്ത്രണം നടപ്പാക്കുന്നതിന് സ്വയം ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയും വേണം.

ABOUT THE AUTHOR

...view details