ടിക്കറ്റ് ചോദിച്ചു; കണ്ടക്‌ടറെ മര്‍ദിച്ച് പൊലീസുകാര്‍ - Government bus conductor beaten by policemen
ടിക്കറ്റ് ചോദിച്ചുവെന്ന കാരണത്താലാണ് രണ്ട് പൊലീസുകാർ ചേർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ബസ് കണ്ടക്‌ടർ രമേശിനെ ക്രൂരമായി മർദിച്ചത്.
തിരുനെൽവേലി: തിരുനെൽവേലി-നാഗർകോവിൽ റൂട്ടിൽ സര്‍വീസ് നടത്തുന്ന സർക്കാർ ബസിലെ കണ്ടക്‌ടറെ ടിക്കറ്റ് ചോദിച്ചതിന് രണ്ട് പൊലീസുകാർ ചേർന്ന് ക്രൂരമായി മർദിച്ചു. ബസ് കണ്ടക്‌ടർ രമേശ് ആണ് മർദനത്തിനിരയായത്. തിരുനെൽവേലി സ്റ്റേഷനിലെ പൊലീസുകാരാണ് മർദിച്ച രണ്ട് പേരും. രമേശ് ആദ്യം ടിക്കറ്റ് ചോദിച്ചപ്പോൾ പൊലീസുകാർ പ്രതികരിച്ചില്ല. പിന്നെയും ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ മർദിക്കുകയായിരുന്നു. സംഭവത്തിനുശേഷം രമേശ് നൽകിയ പരാതിയെത്തുടർന്ന് പൊലീസുകാരെ അറസ്റ്റ് ചെയ്തെങ്കിലും ഉടന്‍ ജാമ്യത്തില്‍ വിട്ടു. രമേശ് തിരുനെൽവേലി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.