ന്യൂഡൽഹി: ലോക്ക് ഡൗൺ പശ്ചാത്തലത്തില്‍ രാജ്യത്ത് ചരക്ക് നീക്കം തടസപ്പെടുത്തരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ഒഴിഞ്ഞ ട്രക്കുകളുൾപ്പെടെയുള്ള എല്ലാ ചരക്ക് വാഹനങ്ങളും കടത്തി വിടാൻ അനുവദിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിന് യാതൊരു തടസവും ഉണ്ടാവാന്‍ പാടില്ലെന്നും ചരക്കുനീക്കത്തിനായി പ്രത്യേക പാസുകള്‍ നിര്‍ബന്ധമാക്കരുതെന്നും സംസ്ഥാനങ്ങളോട് കേന്ദ്ര അഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
ലോക്ക് ഡൗണില്‍ ചരക്ക് നീക്കം തടസപ്പെടുത്തരുതെന്ന് കേന്ദ്രം - കേന്ദ്ര സര്‍ക്കാര്‍ അനുമതി
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ട്രക്കുകളില്‍ രണ്ട് ഡ്രൈവര്‍, ഒരു സഹായി എന്നിവരെ കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ അനുവദിക്കണമെന്നും കേന്ദ്ര അഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശത്തെ ചീഫ് സെക്രട്ടറിമാർക്കും നിര്‍ദേശം നല്‍കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ട്രക്കുകളില്‍ രണ്ട് ഡ്രൈവര്‍, ഒരു സഹായി എന്നിവരെ കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ അനുവദിക്കണമെന്നും കേന്ദ്ര അഭ്യന്തരമന്ത്രാലയം ഉത്തരവില്‍ പറയുന്നു.
രാജ്യവ്യാപക ലോക്ക് ഡൗണിലും സമ്പദ്‌വ്യവസ്ഥ പിടിച്ചു നിര്‍ത്തുന്നതിനും ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനും രാജ്യത്ത് ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണ ശൃംഖല നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ അന്തർ സംസ്ഥാന അതിർത്തികളിൽ ട്രക്കുകളുടെ യാത്ര അനുവദിക്കുന്നില്ലെന്നും പ്രത്യേക പാസുകൾ ആവശ്യപ്പെടുന്നുണ്ടെന്നും അറിയിച്ചതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.