ന്യൂഡല്‍ഹി:ഇന്ത്യയില്‍ 10 ബില്ല്യണ്‍ ഡോളര്‍ (75,000 കോടി രൂപ) നിക്ഷേപം നടത്തുമെന്ന ഗൂഗിളിന്‍റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌ത് കേന്ദ്ര ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദ്. ഇത് രാജ്യത്തിന്‍റെ ഡിജിറ്റല്‍ ശാക്തീകരണത്തിന് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തികരംഗത്തെ ത്വരിതപ്പെടുത്താന്‍ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചു. അഞ്ച് മുതൽ ഏഴ് വർഷം വരെയുള്ള കാലയളവിലായിരിക്കും ഈ നിക്ഷേപം നടത്തുക. ആറാമത് ഗൂഗിൾ ഫോർ വെർച്വൽ മീറ്റിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.
ഗൂഗിളിന്‍റെ നിക്ഷേപം; ഇന്ത്യയുടെ ഡിജിറ്റൽ ശാക്തീകരണത്തിന്‍റെ അംഗീകാരമെന്ന് രവിശങ്കർ പ്രസാദ് - ഗൂഗിൾ
ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തികരംഗത്തെ ത്വരിതപ്പെടുത്താന്‍ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചിട്ടുണ്ട്
ഇന്ത്യൻ ഡിജിറ്റൽ ട്രാൻസ്ഫോർമറ്റീവ് ഫണ്ടിൽ ഗണ്യമായ തുക നിക്ഷേപിച്ചുകൊണ്ട് ഗൂഗിൾ ഉയരുകയാണ്. ഗൂഗിളിന്‍റെ തലവനായ സുന്ദർ പിച്ചൈ ഇന്ത്യയുടെ മാനവ വിഭവശേഷിയുടെ സൃഷ്ടിപരമായ സാധ്യതകളുടെ പ്രതീകമാണെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധാരണക്കാരായ ജനതയുടെ ജീവിതത്തെ പരിവർത്തനം ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് ലോകരാജ്യങ്ങൾക്കിടയില്‍ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ ശാക്തീകരണം, ഡിജിറ്റൽ നവീകരണം, കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകത എന്നിവ ഗൂഗിൾ അംഗീകരിക്കുന്നു എന്നതില്‍ സന്തോഷവാനാണ്. കൃഷി, കാലാവസ്ഥ പ്രവചനം, ആരോഗ്യ സംരക്ഷണം, ഡിജിറ്റൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാൻ ഗൂഗിളിന് സാധ്യതകളേറെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചർ സൃഷ്ടിക്കുന്നതിൽ നിന്ന് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.