കേരളം

kerala

ETV Bharat / bharat

വോട്ട് ചെയ്യാൻ പഠിപ്പിച്ച് ഗൂഗിളിന്‍റെ പ്രത്യേക ഡൂഡില്‍ - പ്രത്യേക ഡൂഡില്‍

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടർമാർക്ക് സഹായവുമായി ഗൂഗിൾ. 18 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 സീറ്റുകളിലേക്കാണ് ഇന്ന് പോളിംഗ് നടക്കുന്നത്. വോട്ടിങിനെ കുറിച്ച് ജനങ്ങളെ ഓര്‍മപ്പെടുത്താനും കന്നി വോട്ടര്‍മാരെ സഹായിക്കാനും ഗൂഗിള്‍ ഡൂഡില്‍ വോട്ട് ചെയ്യേണ്ടതെങ്ങനെ എന്ന് വ്യക്തമാക്കുന്നു.

ഗൂഗിളിന്‍റെ പ്രത്യേക ഡൂഡില്‍

By

Published : Apr 11, 2019, 12:25 PM IST

എങ്ങനെയാണ് വോട്ടവകാശം വിനിയോഗിക്കേണ്ടതെന്ന് നോക്കാം.

വോട്ട് ചെയ്യാൻ ഗൂഗിൾ ഡൂഡില്‍ നിർദ്ദേശിക്കുന്നതിങ്ങനെ

1. പോളിങ് ബൂത്തിലെത്തിയാല്‍ ആദ്യം ചെയ്യേണ്ടത് വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിക്കണം. പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയും നിങ്ങളുടെ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡും പരിശോധിച്ച ശേഷം പേര് ഒന്നാണെന്ന് ഉറപ്പ് വരുത്തും. ഇതിന് ശേഷം അടുത്ത ഉദ്യോഗസ്ഥന്‍റെ അടുത്തേക്ക് പോകാന്‍ ആവശ്യപ്പെടും.

2. രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ നിങ്ങള്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ വോട്ടറാണെന്നും വോട്ടിങിന് യോഗ്യമായെന്നും സൂചിപ്പിച്ച് നിങ്ങളുടെ വിരലില്‍ മഷി പുരട്ടും. ഉദ്യോഗസ്ഥന്‍ ഒരു സ്ലിപ്പ് നല്‍കിയ ശേഷം രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിക്കും

3. അടുത്ത ഘട്ടത്തില്‍ സ്ലിപ്പ് മൂന്നാമത്തെ ഉദ്യോഗസ്ഥന് നല്‍കിയ ശേഷം മഷി പുരട്ടിയ വിരല്‍ കാണിച്ചശേഷം വെരിഫിക്കേഷന്‍ പൂര്‍ത്തിയായെന്ന് വ്യക്തമാക്കണം.

4. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് പൂര്‍ണമായും നടപ്പിലാക്കുന്നത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സഹായത്തോടെയാണ്. വോട്ട് ചെയ്യാനായി നിങ്ങള്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് എതിര്‍വശത്തായുള്ള ബട്ടണില്‍ അമര്‍ത്തുക. പട്ടികയിലെ സ്ഥാനാർഥികളില്‍ ആര്‍ക്കും വോട്ട് നല്‍കാന്‍ ആഗ്രഹമില്ലെങ്കില്‍ നിങ്ങള്‍ക്ക് നോട്ടയ്ക്ക് വോട്ട് നല്‍കാം. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ അവസാന ബട്ടണാണ് നോട്ടയുടേത്. അവസാനമായി വോട്ടിങ് മെഷീനില്‍ നിന്നുള്ള ബീപ് ശബ്ദത്തോടെ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പ് വരുത്താം.

5. വിവിപാറ്റ് മെഷീനില്‍ നിന്നും ലഭിക്കുന്ന സ്വിപ്പിലൂടെ നിങ്ങളുടെ വോട്ട് വേണ്ടരീതിയില്‍ തന്നെയാണോ രേഖപ്പെടുത്തിയതെന്ന് ഉറപ്പ് വരുത്താം. സ്ഥാനാർഥിയുടെ സീരിയല്‍ നമ്പര്‍, പേര്, ചിഹ്നം എന്നിവ സ്ലിപ്പില്‍ 7 സെക്കന്‍റ് സമയം കാണാന്‍ കഴിയും. അതിന് ശേഷം സ്ലിപ്പ് വിവിപാറ്റ് മെഷീനിലേക്ക് വീഴും.

മറ്റൊരു പ്രധാനപ്പെട്ട കാര്യം മൊബൈല്‍ ഫോണുകളും ക്യാമറകളും പോളിങ് ബൂത്തുകളില്‍ അനുവദിക്കില്ല.

ABOUT THE AUTHOR

...view details