കേരളം

kerala

ETV Bharat / bharat

​ഗിവ് ഇന്ത്യക്ക് 5 കോടി ധനസഹായം നൽകി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ - COVID-19 donation

കൊവിഡ് -19 ൻ്റെ ആ​ഘാതത്തിൽ മുൻ‌നിരയിലുള്ള ചെറുകിട, ഇടത്തരം ബിസിനസുകൾ (എസ്‌എം‌ബികൾ), ആരോഗ്യ സംഘടനകൾ, സർക്കാരുകൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെ സഹായിക്കാൻ കമ്പനി 800 മില്യൺ ഡോളർ നൽകുമെന്ന് പിച്ചൈ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

Sundar Pichai donates to GiveIndia  Google CEO  Alphabet CEO  GiveIndia  COVID-19 donation  Coronavirus
​ഗിവ് ഇന്ത്യക്ക് 5 കോടി രൂപയുടെ സഹായം നൽകി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

By

Published : Apr 13, 2020, 1:34 PM IST

ന്യൂഡൽഹി: ​ഗിവ് ഇന്ത്യക്ക് അഞ്ച് കോടി രൂപയുടെ സഹായം നൽകി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ലാഭേച്ഛയില്ലാത്ത ഓൺലൈൻ ഡൊണേഷൻ പ്ലാറ്റ്‌ഫോമാണ് ഗിവ് ഇന്ത്യ. ഇതിലേക്ക് നേരത്തേയും സുന്ദർ പിച്ചൈ 5 കോടി രൂപ സംഭാവന നൽകിയിരുന്നു. നിർധനരായ പ്രതിദിന കൂലിത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുന്നതിന് ഗൂഗിൾന ഓ​ർ​ഗിന്‍റെ 5 കോടി രൂപ നൽകിയതിന് അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തുന്നതായി ഗിവ് ഇന്ത്യ ട്വീറ്റ് ചെയ്തു.

രാജ്യത്തൊട്ടാകെ നിർധന കുടുംബങ്ങളെ സഹായിക്കുന്നതിനായി ഗിവ് ഇന്ത്യ ഇതുവരെ 12 കോടി രൂപയാണ് സമാഹരിച്ചത്. കൊവിഡ് -19 ൻ്റെ ആ​ഘാതത്തിൽ മുൻ‌നിരയിലുള്ള ചെറുകിട, ഇടത്തരം ബിസിനസുകൾ (എസ്‌എം‌ബികൾ), ആരോഗ്യ സംഘടനകൾ, സർക്കാരുകൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെ സഹായിക്കാൻ കമ്പനി 800 മില്യൺ ഡോളർ നൽകുമെന്ന് പിച്ചൈ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ലോകാരോഗ്യ സംഘടനയെ സഹായിക്കുന്നതിനായി 250 മില്യൺ ഡോളറും, കൊവിഡ്-19 വ്യാപനം എങ്ങനെ തടയാം എന്നതിനെക്കുറിച്ച് പ്രാദേശിക സമൂഹങ്ങളെ സഹായിക്കുന്നതിനുള്ള മറ്റ് നടപടികളെക്കുറിച്ചും ആഗോളതലത്തിലെ നൂറിലധികം സർക്കാർ ഏജൻസികൾക്ക് ധനസഹായമുൾപ്പെടെയുള്ള കാര്യങ്ങൾ ​ഗൂ​ഗിൾ ചെയ്തു വരുന്നു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 25 മില്യൺ ഡോളറിൽ നിന്നുള്ള വർധനയാണിത്. കൂടാതെ, എസ്‌എം‌ബികൾ‌ക്കായി ദുരിതാശ്വാസ ഫണ്ടുകളെയും മറ്റ് വിഭവങ്ങളെയും കുറിച്ച് പൊതു സേവന പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പ്രത്യേകമായി 20 മില്യൺ ഡോളർ കമ്മ്യൂണിറ്റി ധനകാര്യ സ്ഥാപനങ്ങൾക്കും എൻ‌ജി‌ഒകൾക്കും പരസ്യ ഗ്രാന്റുകളായി നൽകുന്നുവെന്നും പിച്ചൈ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ചെറുകിട ബിസിനസുകൾക്ക് മൂലധനം നൽകാൻ സഹായിക്കുന്നതിന് ലോകമെമ്പാടുമുള്ള എൻ‌ജി‌ഒകളെയും ധനകാര്യ സ്ഥാപനങ്ങളെയും പിന്തുണയ്‌ക്കുന്ന 200 മില്യൺ ഡോളർ നിക്ഷേപവും ഗൂഗിൾ നടത്തി.

ABOUT THE AUTHOR

...view details