കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സുന്ദർ പിച്ചൈ - 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സുന്ദർ പിച്ചൈ

ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട് പ്രഖ്യാപിക്കുന്നതിൽ താൻ സന്തുഷ്‌ടനാണെന്ന് സുന്ദർ പിച്ചൈ കുറിച്ചു.

Google CEO Sundar Pichai  Sundar Pichai  Google announces $10 billion investment into India  $10 billion investment into India  New Delhi  India digitisation fund  ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ  സുന്ദർ പിച്ചൈ  ന്യൂഡൽഹി  ഗൂഗിൾ ഫോർ ഇന്ത്യ വെർച്വൽ കോൺഫറൻസ്  ഇന്ത്യൻ ഡിജിറ്റൽ എക്കണോമി  75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സുന്ദർ പിച്ചൈ  ഇന്ത്യ
ഇന്ത്യയിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സുന്ദർ പിച്ചൈ

By

Published : Jul 13, 2020, 4:05 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. അടുത്ത് അഞ്ച്-ഏഴ് വർഷത്തിലാകും നിക്ഷേപം നടത്തുക. ഗൂഗിൾ ഫോർ ഇന്ത്യ വെർച്വൽ കോൺഫറൻസിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട് പ്രഖ്യാപിക്കുന്നതിൽ താൻ സന്തുഷ്‌ടനാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇക്വിറ്റി നിക്ഷേപം, പങ്കാളിത്തം, ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ചർ ഇക്കോസിസ്റ്റം എന്നിവയിലാകും ഗൂഗിൾ നിക്ഷേപം നടത്തുക. ഇന്ത്യൻ ഡിജിറ്റൽ എക്കണോമിയിലും ന്യൂ ഇന്ത്യയിലുള്ള ആത്മവിശ്വാസത്തിന്‍റെ പ്രതിഫലനമാണ് തീരുമാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details