27.6 ലക്ഷത്തിന്‍റെ സ്വർണം കൊൽക്കത്ത വിമാനത്താവളത്തിൽ പിടിച്ചു - നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്‌ട്ര വിമാനത്താവളം
ചോക്ളേറ്റ് ബോക്‌സിലാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
27.6 ലക്ഷത്തിന്‍റെ സ്വർണം കൊൽക്കത്ത വിമാനത്താവളത്തിൽ പിടിച്ചു
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് 27,62,240 രൂപ വിലമതിക്കുന്ന 531.20 ഗ്രാം സ്വർണ്ണ ഫോയിലുകൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. വിമാനത്താവളത്തിലെ ഗ്രീൻ ചാനലിൽ വച്ചാണ് ഇയാളെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 1962ലെ കസ്റ്റംസ് ആക്‌ട് പ്രകാരമാണ് സ്വർണം പിടിച്ചെടുത്തതെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിചേർത്തു.