സ്വര്‍ണം മാര്‍ക്കര്‍ പേനയില്‍ ഒളിപ്പിച്ച് കടത്തി: ഒരാള്‍ അറസ്റ്റില്‍ - യുവാവ് അറസ്റ്റില്‍
22 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് മാർക്കർ പേനയില്‍ ഒളിപ്പിച്ച് കടത്തിയത്. ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം
22 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം മാര്‍ക്കര്‍ പേനയില്‍ ഒളിപ്പിച്ച് കടത്തി: യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി:മാര്‍ക്കര്‍ പേനയില്‍ 647 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച് കടത്തിയതിന് ഡല്‍ഹി വിമാനത്താവളത്തില്‍ ഒരാള്‍ അറസ്റ്റില്‍. ജിദ്ദയില്‍ നിന്ന് വന്ന വ്യക്തിയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.വിശദമായ പരിശോധനയില്‍ 16 സ്വർണ്ണ കമ്പികളും 2 വെള്ളി ചങ്ങലകളും മാർക്കർ പേനയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. 22 ലക്ഷം രൂപ വരുന്ന സ്വര്‍ണമാണ് ഇയാള്‍ കടത്താൻ ശ്രമിച്ചത്.