ഹൈദരാബാദ്: റൈക്കൽ ടോൾ പ്ലാസ വഴി കടത്താൻ ശ്രമിച്ച 1.38 കോടി രൂപയുടെ മൂന്ന് കിലോ സ്വർണം പിടിച്ചെടുത്തു. റവന്യൂ ഇന്‍റലിജൻസ് ഡയറക്ടറേറ്റ്(ഡിആർഐ) നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി.
സ്വർണക്കടത്ത്; ഹൈദരാബാദിൽ നാല് പേർ അറസ്റ്റിൽ
റവന്യൂ ഇന്‍റലിജൻസ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ നാല് പേരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
സ്വർണക്കടത്ത്; ഹൈദരാബാദിൽ നാല് പേർ അറസ്റ്റിൽ
കള്ളക്കടത്ത് സ്വർണം ഹൈദരാബാദിലേക്ക് കടത്താൻ ശ്രമിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് റൈക്കൽ ടോൾ പ്ലാസയിൽ നിന്ന് സ്വർണം പിടിച്ചെടുത്തത്. സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത ഒരാളെയും, ടാക്സിയിൽ കടക്കാൻ ശ്രമിച്ച മൂന്ന് പേരെയും ഡിആർഐ അറസ്റ്റ് ചെയ്തു. 1.38 കോടി രൂപ വിലമതിക്കുന്ന 31 സ്വർണ്ണ ബാറുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.