കേരളം

kerala

ETV Bharat / bharat

കൊവിഡ് വാക്സിൻ പ്രഖ്യാപിച്ചതോടെ സ്വർണ വില കുത്തനെ കുറഞ്ഞു - business news

സ്വർണവില പവന് 39,964 രൂപയും വെള്ളി കിലോയ്ക്ക് 60,910 രൂപയുമാണ്

ആദ്യ കൊവിഡ്  വാക്സിൻ  പ്രഖ്യാപിച്ചതോടെ സ്വർണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞു
ആദ്യ കൊവിഡ് വാക്സിൻ പ്രഖ്യാപിച്ചതോടെ സ്വർണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞു

By

Published : Aug 12, 2020, 7:45 PM IST

ഹൈദരാബാദ്: ലോകത്തെ ആദ്യത്തെ കൊവിഡ് വാക്സിൻ റഷ്യ പ്രഖ്യാപിച്ചതോടെ ആഭ്യന്തര വിപണിയിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞിരിക്കുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു.

നിലവിൽ സ്വർണവില പവന് 39,964 രൂപയും വെള്ളി കിലോയ്ക്ക് 60,910 രൂപയുമാണ്. മുൻ‌വർഷത്തെ അപേക്ഷിച്ച് 1.4 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സിൻ ഉൽപാദനം ഉടൻ തന്നെ വൻതോതിൽ ആരംഭിച്ചേക്കും. എന്നാൽ വാക്സിൻ അന്തിമഘട്ട പരീക്ഷണങ്ങൾക്ക് വിധേയമാകാത്തതിനാൽ ആശങ്കകളും നിലനിൽക്കുന്നു.

കൊവിഡ് കാലത്തെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൽ യു എസ് പോലുള്ള രാജ്യങ്ങൾ പി പി ഇ കിറ്റുകൾ വൻ തോതിൽ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഒരു പരിധിവരെ സ്വർണം വെള്ളി നിരക്കിലും ഈ മാറ്റം സ്വാധീനിച്ചു എന്നു തന്നെ പറയാം. ഈ അടുത്ത കാലത്തെ സ്വർണ വിലയിലെ മാറ്റങ്ങൾ പരിശോധിച്ചാൽ മതിയാകും.

ABOUT THE AUTHOR

...view details