കേരളം

kerala

ഷംഷാബാദ് വിമാനത്താവളത്തിൽ നിന്ന് 6.62 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി

By

Published : Oct 4, 2020, 10:42 PM IST

സ്വർണം ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു

സ്വർണം  ഷംഷാബാദ് വിമാനത്താവളം  കസ്റ്റംസ്  ഹൈദരാബാദ്  അന്താരാഷ്ട്ര വിമാനത്താവളം  കേന്ദ്ര ജി.എസ്.ടി ആക്‌ട്  കസ്റ്റംസ് ആക്‌ട് 1962  gold seized  Shamshabad airport
ഷംഷാബാദ് വിമാനത്താവളത്തിൽ നിന്ന് 6.62 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി

ഹൈദരാബാദ്: ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 6.62 കോടി രൂപ വിലയുള്ള എട്ട് കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. എയർപോർട്ട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ശിവകൃഷ്‌ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്. സ്വർണ ബിസ്‌കറ്റും ആഭരണങ്ങളും സ്റ്റെയിൻലെസ് സ്റ്റീൽ വാച്ചുകളും പ്ലാറ്റിനവും നാണയങ്ങളുമാണ് പിടികൂടിയത്. സ്വർണം ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു. കസ്റ്റംസ് ആക്‌ട് 1962, കേന്ദ്ര ജി.എസ്.ടി ആക്‌ട് 2017 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു. സ്വർണ ബിസ്‌ക്കറ്റിന് 2.37 കിലോയും ആഭരണങ്ങൾക്ക് 5.63 കിലോയും തൂക്കമുണ്ട്.

ABOUT THE AUTHOR

...view details