ചെന്നൈ വിമാനത്താവളത്തില്‍ 26 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു - ചെന്നൈ വിമാനത്താവളം
സിങ്കപ്പൂരിൽ നിന്നെത്തിയ ഗായതർസി എന്നയാളുടെ കയ്യില്‍നിന്നും 18.5 ലക്ഷം രൂപയുടെയും, ദുബായിൽ നിന്നെത്തിയ തിരുച്ചിറപ്പള്ളി സ്വദേശി മുഹമ്മദ് സലീമിൽ നിന്ന് 7.45 ലക്ഷം രൂപയുടെയും സ്വര്‍ണമാണ് പിടിച്ചത്
ചെന്നൈ:ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട രണ്ട് പേരില്‍ നിന്നായി 26 ലക്ഷം രൂപ വിലമതിക്കുന്ന 669 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സിംഗപ്പൂരിൽ നിന്നെത്തിയ 31കാരനായ ഗായതർസിയില്‍ നിന്നും 18.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചത്. മാലയുടെ രൂപത്തിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവരുടെ ജാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
മറ്റൊരു സംഭവത്തിൽ ദുബായിൽ നിന്നെത്തിയ 39കാരനായ തിരുച്ചിറപ്പള്ളി സ്വദേശി മുഹമ്മദ് സലീമിൽ നിന്ന് 7.45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണനാണയങ്ങൾ പിടിച്ചെടുത്തു. 192 ഗ്രാമിന്‍റെ 4 സ്വർണനാണയങ്ങൾ വസ്‌ത്രത്തിന്‍റെ പോക്കറ്റിൽ നിന്നാണ് കസ്‌റ്റംസ് കണ്ടെത്തിയത്