സ്വർണ വില കുറഞ്ഞു - ഡൽഹി
141 രൂപ കുറഞ്ഞ് 48,507 രൂപയായി. അതേസമയം വെള്ളിയുടെ വില കിലോയ്ക്ക് 43 രൂപ വർധിച്ചു

ഡൽഹിയിൽ സ്വർണ വില കുറഞ്ഞു
ന്യൂഡൽഹി: ഡൽഹിയിൽ സ്വർണ വില 10 ഗ്രാമിന് 141 രൂപ കുറഞ്ഞ് 48,507 രൂപയായി. നേരത്തെ 10 ഗ്രാമിന് 48,650 രൂപയായിരുന്നു. അതേസമയം വെള്ളിയുടെ വില കിലോയ്ക്ക് 43 രൂപ വർധിച്ച് 66,019 രൂപയായി. നേരത്തെ കിലോയ്ക്ക് 65,976രൂപയായിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ സ്വർണവില കുറഞ്ഞതാണ് ഇടിവിന് കാരണം. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 1,853.26 ഡോളറാണ്. വെള്ളി ഔൺസിന് 25.55 യുഎസ് ഡോളറും.