ലക്‌നൗ: ഉത്തര്‍പ്രദേശിലെ സൊബന്‍ദ്രക്ക് സമീപം രണ്ടിടങ്ങളില്‍ വന്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തി. സൊന്‍പഹാദിയില്‍ 3000 മെട്രിക് ടണ്‍ സ്വര്‍ണവും ഹാര്‍ദിയില്‍ 650 ദശലക്ഷം ടണ്‍ സ്വര്‍ണവുമാണ് കണ്ടെത്തിയത്.
ഉത്തര്‍പ്രദേശില്‍ വന്‍ സ്വര്‍ണ നിക്ഷേപം
സൊന്‍പഹാദിയില്‍ 3000 മെട്രിക് ടണ്‍ സ്വര്‍ണവും ഹാര്‍ദിയില്‍ 650 ദശലക്ഷം ടണ്‍ സ്വര്‍ണവുമാണ് കണ്ടെത്തിയത്.
ഉത്തര്‍പ്രദേശില്‍ വന്‍ സ്വര്‍ണ നിക്ഷേപം
സര്‍വേ നടത്തിയതിന് ശേഷം ഖനനത്തിനായി നിക്ഷേപയിടങ്ങള്‍ പാട്ടത്തിന് നല്‍കാനാണ് തീരുമാനം. ഫെബ്രുവരി 22ന് സർവെ നടത്തി റിപ്പോർട് സമർപ്പിക്കും. ഇതിനായി ഏഴംഗ സംഘത്തേയും നിയോഗിച്ചതായി സംസ്ഥാന മൈനിങ് ഡയറക്ടര്‍ റോഷന്‍ ജേക്കബ് പറഞ്ഞു. സ്വര്‍ണം കൂടാതെ അയണ്‍, പൊട്ടാഷ് തുടങ്ങിയ അമൂല്യ ധാതുസമ്പത്തും പ്രദേശത്തുണ്ടെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍.