കേരളം

kerala

ETV Bharat / bharat

യു.പിയിലെ സ്വർണ നിക്ഷേപം രാജ്യത്തെ സാമ്പത്തികമായി സഹായിക്കും: കേശവ് പ്രസാദ് മൗര്യ

ഉത്തർപ്രദേശിലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഡയറക്ടറേറ്റ് ഓഫ് ജിയോളജി ആൻഡ് മൈനിംഗും (ഡിജിഎം) സോനഭദ്ര ജില്ലയിൽ മൂവായിരം ടൺ സ്വർണ്ണ ശേഖരം കണ്ടെത്തിയിരുന്നു.

Keshav Prasad Maurya  Sonbhadra  Gold mines  AIMIM  Directorate of Geology and Mining  Asaduddin Owaisi  CAA  കേശവ് പ്രസാദ് മൗര്യ  ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ  യു.പിയില്‍ വന്‍ സ്വര്‍ണ്ണ നിക്ഷേപം  സോൺഭദ്ര  സി.എ.എ വിരുദ്ധ യോഗം  അസദുദ്ദീന്‍ ഒവൈസി
യു.പിയില്‍ വന്‍ സ്വര്‍ണ്ണ നിക്ഷേപം: രാജ്യത്തെ സാമ്പത്തികമായി സഹായിക്കുമെന്ന് കേശവ് പ്രസാദ് മൗര്യ

By

Published : Feb 22, 2020, 9:36 PM IST

വാരാണസി:സോൺഭദ്ര ജില്ലയിൽ നിന്ന് കണ്ടെത്തിയ സ്വർണ്ണ നിക്ഷേപം രാജ്യത്തെ സാമ്പത്തികമായി ശക്തമാക്കാൻ സഹായിക്കുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തർപ്രദേശിലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഡയറക്ടറേറ്റ് ഓഫ് ജിയോളജി ആൻഡ് മൈനിംഗും (ഡിജിഎം) സോനഭദ്ര ജില്ലയിൽ മൂവായിരം ടൺ സ്വർണ്ണ ശേഖരം കണ്ടെത്തിയിരുന്നു.

സി.എ.എ വിരുദ്ധ യോഗത്തില്‍ സ്ത്രീ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് ജനങ്ങളുടെ മാനസികാവസ്ഥയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യം ഇത്തരം മാനസികാവസ്ഥ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയില്‍ അമൂല്യ എന്ന് പേരുള്ള പെണ്‍കുട്ടിയാണ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്.

ABOUT THE AUTHOR

...view details