തിരുച്ചിറപ്പള്ളിയിൽ സ്വർണ നാണയങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി - gold coins unearthed
505 സ്വർണ നാണയങ്ങളാണ് പാത്രത്തിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്
തിരുച്ചിറപ്പിള്ളിയിൽ
ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ ക്ഷേത്രത്തിന് സമീപം സ്വർണ നാണയങ്ങൾ കണ്ടെത്തി. തിരുവനായ്‌ക്കവലിൽ ജംബുകേശ്വര ക്ഷേത്രത്തിന് സമീപമാണ് സംഭവം. പാത്രത്തിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ 505 സ്വർണ നാണയങ്ങളിൽ ഒരെണ്ണം വലുതും 504 എണ്ണം ചെറുതുമാണ്. സ്വർണത്തിന് 1.7 കിലോഗ്രാം ഭാരമുണ്ട്. നാണയങ്ങളിൽ അറബി ലിപിയിൽ അക്ഷരങ്ങൾ പതിച്ചിട്ടുണ്ട്. ഏഴടി താഴ്‌ചയിൽ കുഴിച്ചിട്ട നിലയിലാണ് പാത്രത്തിൽ സൂക്ഷിച്ച സ്വർണം കണ്ടെത്തിയത്. സ്വർണ നാണയങ്ങളും പാത്രവും അധികൃതർ പൊലീസിൽ ഏൽപ്പിച്ചു.