കേരളം

kerala

ETV Bharat / bharat

ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രം ഇന്നും രാജ്യത്ത് നിലനില്‍ക്കുന്നു: നവാബ് മാലിക്

ഡല്‍ഹിയില്‍ വെടിവെപ്പ് നടന്നത് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിലാണ്. ഇത് ഗോഡ്‌സെയുടെ ആശയങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട് എന്നതിന് തെളിവാണെന്നും നവാബ് മാലിക്

Anti-CAA protests  NCP  Jamia incident  Godse's ideology  എന്‍.സി.പി  ബി.ജെ.പി  ഡല്‍ഹി  നാഥുറാം ഗോഡ്‌സെ  അനുരാഗ് താക്കൂർ
ഗോഡ്സേയുടെ പ്രത്യേയശാസ്ത്രം രാജ്യത്ത് നിലനില്‍ക്കുന്നു: നവാബ് മാലിക്

By

Published : Jan 31, 2020, 8:27 PM IST

മുബൈ: ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രം ഇപ്പോഴും സജീവമാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്. ദില്ലിയിലെ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലണം എന്നാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ തിങ്കളാഴ്ച പറഞ്ഞത്. ബിജെപി നേതാക്കളുടെ ഇത്തരം പരാമർശങ്ങൾ രാജ്യത്തിന്‍റെ മൂല്യങ്ങള്‍ തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോഡ്സേയുടെ പ്രത്യേയശാസ്ത്രം രാജ്യത്ത് നിലനില്‍ക്കുന്നു: നവാബ് മാലിക്

ഡല്‍ഹിയില്‍ വെടിവെപ്പ് നടന്നത് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിലാണ്. ഇത് ഗോഡ്‌സെയുടെ ആശയങ്ങള്‍ ഇപ്പോഴും ഇവിടെ ഉണ്ട് എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് ഉല്‍പാദിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. ജനങ്ങളെ അയുധം ഉപയോഗിക്കാരന്‍ പ്രരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details