തൊലിപ്പുറത്ത് അല്ലാഹു; ആടിന് വില എട്ട് ലക്ഷം - Eid al-Adha or Bakrid
ആടിന്റെ തൊലിപ്പുറത്ത് " അല്ലാഹു " എന്ന് എഴുതിയത് കാണാമെന്നാണ് മുഹമ്മദ് നിസാമുദ്ദീൻ പറയുന്നത്. അത് പ്രകൃതിദത്തമായി ആടിന്റെ ശരീരത്തില്‍ കാണുന്നതാണെന്നും മുഹമ്മദ് നിസാമുദ്ദീൻ പറയുന്നു.
ഗൊരഖ്പുർ: ഉത്തർപ്രദേശിലെ ഗൊരഖ്പുരില് ഇപ്പോൾ ചർച്ചാ വിഷയം ഒരു ആടാണ്. ബക്രീദിന് ഗോരഖ്പുർ ചന്തയില്‍ വില്ക്കാൻ കൊണ്ടുവന്ന ആടിന് എട്ട് ലക്ഷം രൂപയാണ് ഉടമസ്ഥനായ മുഹമ്മദ് നിസാമുദ്ദീൻ വിലയിട്ടത്. അതിന് കാരണവുമുണ്ട്. ആടിന്റെ തൊലിപ്പുറത്ത് " അല്ലാഹു " എന്ന് എഴുതിയത് കാണാമെന്നാണ് മുഹമ്മദ് നിസാമുദ്ദീൻ പറയുന്നത്. അത് പ്രകൃതിദത്തമായി ആടിന്റെ ശരീരത്തില്‍ കാണുന്നതാണെന്നും മുഹമ്മദ് നിസാമുദ്ദീൻ പറയുന്നു.
"ഈ ആടിന് 90 കിലോഗ്രാം ഭാരമുണ്ട്, ഞങ്ങൾ ഇതിന് സൽമാൻ എന്ന് പേരിട്ടു. 700- 800 രൂപയാണ് ഒരു ദിവസം സല്മാന് വേണ്ടി ചെലവഴിക്കുന്നത്. ആടിന് നല്കുന്ന ഭക്ഷണത്തിൽ ബദാം, കശുവണ്ടി എന്നിവ ഉൾപ്പെടുമെന്നും നിസാമുദ്ദീൻ പറയുന്നു.