സാങ്കേതിക തകരാർ; ഗോ എയർ വിമാനം അടിയന്തരമായി ഇറക്കി - മുംബൈ
പാട്നയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ഗോ എയർ G8 586 വിമാനമാണ് അടിയന്തരമായി താഴെ ഇറക്കിയത്.
![സാങ്കേതിക തകരാർ; ഗോ എയർ വിമാനം അടിയന്തരമായി ഇറക്കി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3453913-941-3453913-1559494064677.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി:സാങ്കേതിക തകരാറു മൂലം ഗോ എയർ വിമാനം ഔറംഗബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. പാട്നയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ഗോ എയർ ജി8 586 വിമാനമാണ് അടിയന്തരമായി താഴെ ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 158 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്നും ഗോ എയർ വക്താവ് അറിയിച്ചു.