പ്രീതി സിന്‍റയുടെ യാത്രാ വിലക്ക്: വാർത്ത നിഷേധിച്ച് ഗോ-എയർ - airoplan
പ്രീതി സിന്‍റയെ ഗോ എയര്‍ വിമാനത്തില്‍ പ്രവേശിപ്പിച്ചില്ലെന്ന വാര്‍ത്ത കമ്പനി അധികൃതര്‍ നിഷേധിച്ചു. മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കുകയാണെന്നും ആരോപണം.
ബോളിവുഡ് നടി പ്രീതി സിന്‍റയെ ഗോ എയർ വിമാനത്തിൽ പ്രവേശിപ്പിച്ചില്ലെന്ന വാർത്തകളെ തള്ളി കമ്പനി അധികൃതർ. വസ്തുതകള്‍ പരിശോധിക്കാതെ മാധ്യമങ്ങള്‍ വ്യാജ വാർത്ത നൽകുകയാണെന്ന് കമ്പനി ആരോപിച്ചു. മുംബൈ- ചണ്ഡീഗഡ് യാത്രക്കിടെ പ്രീതി സിന്‍റയെ ഗോ എയർ വിമാനത്തിൽ പ്രവേശിപ്പിച്ചില്ലെന്ന തരത്തിലാണ് വാർത്തകള്‍ പുറത്ത് വന്നത്. എന്നാൽ മാർച്ച് 30 ന് മുംബൈയിൽ നിന്ന് ചണ്ഡീഗഢിലേക്കും ഏപ്രിൽ 2 ന് തിരിച്ചും പ്രീതി സിന്‍റ ഗോ എയറിൽ യാത്ര ചെയ്തുവെന്ന് കമ്പനി വിശദീകരിക്കുന്നു. ഇക്കാര്യം പരിശോധിക്കാതെ വ്യാജവാർത്തയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ നൽകിയതെന്ന് കമ്പനി വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. പ്രീതിയുടെ മുൻ കാമുകനായ നെസ് വാഡിയയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഗോ എയർ.