സാങ്കേതിക തകരാര്‍; ഗോ എയർ വിമാനം തിരിച്ചിറക്കി
പ്രാറ്റ് ആൻഡ് വിറ്റ്നി എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർബസ് എ 320 നിയോ വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം അടിയന്തരമായി തിരിച്ചിറക്കിയത്.
മുംബൈ:ചണ്ഡീഗഡിലേക്ക് പുറപ്പെട്ട ഗോ എയർ വിമാനം സാങ്കേതിക തകരാറുകള്‍ മൂലം പുറപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ തിരിച്ചിറക്കി. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. പ്രാറ്റ് ആൻഡ് വിറ്റ്നി എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർബസ് എ 320 നിയോ വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി ഇറക്കിയതായും തകരാറുകള്‍ പരിശോധിച്ച് വരുകയാണെന്നും ഗോ എയർ അധികൃതര്‍ അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിനുള്ള ബദൽ സംവിധാനങ്ങൾ ഉടൻ സ്വീകരിക്കുമെന്നും ഗോ എയർ അറിയിച്ചു.