പനാജി:കോവിഡ്-19 രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദം പരീക്ഷിച്ച് ഗോവന്‍ സര്‍ക്കാര്‍. ഇതോടെ കൊവിഡ് ചികിത്സക്ക് അലോപ്പതിക്കൊപ്പം ആയുര്‍ വേദവും ഉപയോഗിക്കുന്ന സംസ്ഥാനമായി ഗോവ മാറിയതായി മുഖ്യമന്ത്രി പ്രമോദ് സ്വന്ത് പറഞ്ഞു. സംസ്ഥാനത്ത് ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്ന രോഗിക്കള്‍ക്കാണ് അലോപ്പതിക്കൊപ്പം ആയുര്‍വേദ ചികിത്സകൂടി നല്‍കുക.
രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദവുമായി ഗോവ - ചികിത്സ
കൊവിഡ് ചികിത്സക്ക് അലോപ്പതിക്കൊപ്പം ആയുര്‍ വേദവും ഉപയോഗിക്കുന്ന സംസ്ഥാനമായി ഗോവ മാറിയതായി മുഖ്യമന്ത്രി പ്രമോദ് സ്വന്ത് പറഞ്ഞു.
കൊവിഡ്-19 രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദവുമായി ഗോവ
കൊവിഡിന് ആയുര്‍വേദത്തില്‍ മരുന്നില്ല. എന്നാല്‍ ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദത്തിന് കഴിയും. കൊവിഡ് ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ആയുര്‍വേദ ചികിത്സ പിന്‍തുടരുന്നയാളാണ്. സംസ്ഥാനത്ത് ഏഴ് പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഒരാള്‍ ആശുപത്രി വിട്ടു.