പനാജി:സൗത്ത് ഗോവയില്‍ കാർ മലയിടുക്കിലേക്ക് വീണ് മൂന്ന് പേര്‍ മരിച്ചു. പനാജിയിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള വെർന ഗ്രാമത്തിലാണ് അപകടം. റോവൻ സേവ്യർ സെക്യൂറ (14), ഏഥാൻ ഇവാൻ ഫെർണാണ്ടസ് (15), ജോഷ്വ വില്യം ബാരെറ്റോ (15) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാർഗാവോ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഗോവയില്‍ കാര്‍ അപകടം; മൂന്ന് പേര്‍ മരിച്ചു - പനജി
റോവൻ സേവ്യർ സെക്യൂറ, ഏഥാൻ ഇവാൻ ഫെർണാണ്ടസ്, ജോഷ്വ വില്യം ബാരെറ്റോ എന്നിവരാണ് മരിച്ചത്
ഗോവയില്‍ കാര്‍ അപകടം; മൂന്ന് പേര്‍ മരിച്ചു
അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒറ്റപ്പെട്ട സ്ഥലത്താണ് അപകടം നടന്നതെന്നും ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ കാരണം വ്യക്തമല്ലെന്നും പൊലീസ് ഇൻസ്പെക്ടർ സാഗർ എക്കോസ്‌കർ അറിയിച്ചു.