പനാജി: ജനങ്ങൾക്ക് അവശ്യവസ്‌തുക്കൾ ലഭ്യമാക്കാൻ ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവർക്ക് അനുമതി നൽകിയതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ്. അവശ്യവസ്‌തുക്കൾ വീട്ടിൽ എത്തിക്കാനുള്ള സന്നദ്ധ സേവന പ്രവർത്തന ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സർക്കാരിന്‍റെ നീക്കം.
ഗോവയിൽ അവശ്യവസ്‌തുക്കള്‍ക്കായി ലഭിക്കാൻ സ്വിഗ്ഗിയും സൊമാറ്റോയും - Goa
സന്നദ്ധ സേവനങ്ങളുടെ പരാജയത്തെക്കുറിച്ചും കടകളിലെ സാധനങ്ങളുടെ ലഭ്യതക്കുറവിനെക്കുറിച്ചും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് അറിയിപ്പ്.
![ഗോവയിൽ അവശ്യവസ്‌തുക്കള്‍ക്കായി ലഭിക്കാൻ സ്വിഗ്ഗിയും സൊമാറ്റോയും ഗോവയിൽ ഇനി അവശ്യവസ്‌തുക്കൾ ലഭിക്കാൻ സ്വിഗ്ഗിയും സൊമാറ്റോയും സ്വിഗ്ഗി, സൊമാറ്റോ Swiggy, Zomato Goa ropes in Swiggy, Zomato for grocery, food delivery Goa ഗോവ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6583657-978-6583657-1585469805593.jpg)
ഗോവയിൽ ഇനി അവശ്യവസ്‌തുക്കൾ ലഭിക്കാൻ സ്വിഗ്ഗിയും സൊമാറ്റോയും: ഗോവ മുഖ്യമന്ത്രി
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാരെ ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും വീടുകളിൽ എത്തിക്കാൻ അനുവദിച്ചിരിക്കുന്നതായി പ്രമോദ് സാവന്ദ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സന്നദ്ധ സേവനത്തിന്‍റെ പരാജയത്തെക്കുറിച്ചും കടകളിലെ സാധനങ്ങളുടെ ലഭ്യതക്കുറവിനെക്കുറിച്ചും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഉയർന്നിരുന്നു. മാർച്ച് 22 ന് തുടങ്ങിയ കർഫ്യൂ 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചതുമൂലം ഗോവയിൽ ഇപ്പോഴും തുടരുകയാണ്.