ഗോവയില്‍ കൊവിഡ് കേസുകള്‍ 25,000 കടന്നു - ഗോവ വാര്‍ത്തകള്‍
25,511 കൊവിഡ് കേസുകളാണ് ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതില്‍ 20,094 പേര്‍ രോഗമുക്തി നേടി
![ഗോവയില്‍ കൊവിഡ് കേസുകള്‍ 25,000 കടന്നു goa covid latest news covid news goa covid death ഗോവ കൊവിഡ് വാര്‍ത്തകള്‍ ഗോവ വാര്‍ത്തകള്‍ കൊവിഡ് കണക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8815997-thumbnail-3x2-k.jpg)
ഗോവയില്‍ കൊവിഡ് കേസുകള്‍ 25,000 കടന്നു
പനാജി: ഗോവയില്‍ 613 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25000 കടന്നു. 25,511 കൊവിഡ് കേസുകളാണ് ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതില്‍ 20,094 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 446 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടി. 11 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 315 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.