മനോഹര്‍ പരീക്കറുടെ മരണം ദൈവകോപമെന്ന് വൈദികന്‍: പരാതിയുമായി ബിജെപി - ബിജെപി
ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നും വോട്ട് ചെയ്യരുതെന്നും വൈദികന്‍ ആഹ്വാനം ചെയ്തിരുന്നു
ഗോവ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനോഹര്‍ പരീക്കറുടെ മരണം ദൈവകോപമെന്ന് പറഞ്ഞ വൈദികന്‍റെ പരാമര്‍ശം വിവാദത്തില്‍. ഗോവയിലെ മുതിര്‍ന്ന റോമന്‍ കാത്തലിക് വൈദികനായ കോണ്‍സികാവോ ഡിസില്‍വെയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. സംസ്ഥാനത്തെ മലിനീകരണ വിഷയങ്ങളില്‍ ഇടപെടല്‍ നടത്താത്തതും കത്തോലിക്ക പുരോഹിതരുടെ അവധികള്‍ വെട്ടിക്കുറച്ചതും മൂലമുണ്ടായ ദൈവകോപമാണ് പരീക്കറുടെ മരണത്തിന് കാരണമെന്നായിരുന്നു വൈദികന്‍റെ പരാമര്‍ശം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പിശാചിനോട് ഉപമിച്ച വൈദികന്‍ ഗുജറാത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബിജെപി നടത്തിയ അക്രമങ്ങള്‍ പറഞ്ഞ് വോട്ട് നല്‍കരുതെന്നും ആഹ്വാനം ചെയ്തിരുന്നു. സൗത്ത് ഗോവയിലെ രാജാപള്ളിയില്‍ ഡിസില്‍വ വിശ്വാസികളോട് സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സമയത്ത് വൈദികന്‍റെ പരാമര്‍ശം സാമുദായിക ഐക്യം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതൃത്വം പരാതി നല്‍കിയത്.