മനോഹര്‍ പരീക്കറുടെ വിയോഗത്തെ തുടർന്ന് ഗോവയില്‍ അധികാരത്തിലേറിയ പ്രമോദ് സാവന്ത് സര്‍ക്കാര്‍ ഗോവയിൽ ഇന്ന് വിശ്വാസവോട്ട് തേടും. ഭൂരിപക്ഷമുണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി സർക്കാർ. മനോഹർ പരീക്കറിന്‍റെവിയോഗത്തെ തുടർന്ന് ഭരണത്തിലേറിയ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ മുന്നിലുള്ള ആദ്യ വെല്ലുവിളിയാണ് വിശ്വാസവോട്ടെടുപ്പ്. നിലവിൽ 36 അംഗങ്ങളുള്ള സഭയിൽ 21 പേരുടെ പിന്തുണയാണ് ബിജെപി ലക്ഷ്യമിടുന്നത്.
ബി.ജെ.പിക്ക് വെല്ലുവിളി: ഗോവയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് തേടും
നിലവിൽ കോൺഗ്രസിന് 14, ബിജെപിക്ക് 12 എന്നിങ്ങനെയാണ് കക്ഷിനില. മഹാരാഷ്ട്ര ഗോമന്തക് വാദി പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവരുടെ മൂന്നുവീതം എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ബിജെപി നേടിയിട്ടുണ്ട്.
പ്രമോദ് സാവന്ത്
മഹാരാഷ്ട്ര ഗോമന്തക് വാദി പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവരുടെ മൂന്നുവീതം എംഎൽഎമാരുടെയുംമൂന്ന് സ്വതന്ത്രരുടെയും പിന്തുണ കൂടി ഉളളതിനാൽ വോട്ടെടുപ്പിൽ അനായാസം വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ബിജെപിക്ക് പിന്തുണ നൽകുന്ന ഘടകകക്ഷി എംഎൽഎമാരെക്കുടി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ ബിജെപിക്ക് ജയം എളുപ്പമാകുമെന്നാണ് കണക്കു കൂട്ടലുകൾ. ഇന്നലെ പുലർച്ചെയാണ് ഗോവയിൽ പുതിയ മന്ത്രിസഭ അധികാരമേറ്റത്.